ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഇന്ത്യ എ സ്വന്തമാക്കി

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ഇന്ത്യ എ സ്വന്തമാക്കി. ഫൈനലില്‍ ഓസ്രടലിയ എ യെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 227 റണ്‍സിന്റെ വിജയലക്ഷ്യം 43.3 ഓവറില്‍ ഇന്ത്യ മറികടന്നു. 76 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജ ആണ് ടോപ് സ്‌കോറര്‍. ഖുര്‍ക്കീരത്ത് സിംഗിന്റെ അര്‍ധ സെഞ്ച്വറി മികവലിലാണ് ജയം. പുറത്താകാതെ 24 റണ്‍സെടുത്ത മലയാളി താരം സഞ്ജുവിന്റെ പ്രകടനവും നിര്‍ണായകമായി.ഇന്ത്യക്ക് വേണ്ടി കരണ്‍ ശര്‍മ്മ 3 വിക്കറ്റുകള്‍ വീഴ്ത്തി. 82 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം കൃത്യമായ ഇടവേളകളില്‍ jadhav-india-aവിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ സന്ദര്‍ശകര്‍ക്ക് മത്സരത്തിലേക്ക് തിരിച്ചെത്താനായില്ല.പത്ത് റണ്‍സ് നേടുന്നതിന് മുമ്പെ തന്നെ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കാനുള്ള രണ്ട് അവസരങ്ങള്‍ സഞ്ജു സാംസണ്‍ പാഴാക്കി. ജോ ബേര്‍ണ്‍സ് 41 റണ്‍സെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *