കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി


തിരുവനന്തപുരം: കഴക്കൂട്ടത്ത് അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘത്തെ പൊലീസ് പിടികൂടി.ആര്‍ ഡിഎസ് മെലഡി എന്ന  ആഡംബര ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന പത്തംഗ സംഘത്തെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പശ്ചിമ ബംഗാള്‍, കര്‍ണാടക സ്വദേശികളായ യുവതികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് പിടികൂടിയത്.   ഇടപാടുകര്‍ക്ക് ഇഷ്ടമുള്ള യുവതികളെ തിരഞ്ഞെടുക്കാന്‍ ഓണ്‍ ലൈന്‍ ബുക്കിംഗ് സംവിധാനവും പെണ്‍വാണിഭ സംഘം ഏര്‍പ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.  ജിജു penvanibhamനായര്‍  , തിരുവനന്തപുരം ഉഴമലയ്ക്കല്‍ സ്വദേശികളായ രാജന്‍, ദിലീപ്. കോഴഞ്ചേരി സ്വദേശി ശ്രീനാഥ്, കൊല്‍ക്കത്ത സ്വദേശി ഷൈന, മാംഗ്ലൂര്‍ സ്വദേശി രഞ്ജിത എന്നിവരാണ് പിടിയിലായത്. പ്രതികളെ ആറ്റിങ്ങല്‍ കോടതി റിമാന്റു ചെയ്തു.  മണിക്കൂറിന് 5000 മുതല്‍ പതിനായിരം വരെയാണ് ഇടപാടുകാരില്‍ നിന്ന് സംഘം ഈടാക്കിയിരുന്നത്. ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതല്‍ പ്രതികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.




Sharing is Caring