തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരും എം.എം ഹസന്‍


കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെക്കും വരെ സമരം തുടരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍.


കായല്‍ കൈയേറ്റ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്യാത്തത് തോമസ് ചാണ്ടിയുമായി സി.പി.എം നേതാക്കള്‍ക്കുള്ള സാമ്ബത്തിക ബന്ധം മൂലമാണ്. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം സി.പി.എം ബി.ജെ.പി ബന്ധത്തിന്റെ തെളിവെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.




Sharing is Caring