ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിൽ, വോട്ടെടുപ്പ് ഡിസംബർ 9, 14 തിയ്യതികളിൽ

ഗുജറാത്തിൽ ഡിസംബർ 9, 14 തിയ്യതികളിലായി രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. 18നാണ് വോട്ടെണ്ണൽ. ന്യൂഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് അചൽകുമാർ ജ്യോതിയാണ് വാർത്താസമ്മേളനത്തിൽ തിയ്യതി പ്രഖ്യാപിച്ചത്. ഹിമാചൽ പ്രദേശിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഗുജറാത്ത്‌ തെരെഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതു വിവാദമായിരുന്നു.

അതേസമയം, നോട്ട് നിരോധനം.ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ ജനവികാരം എതിരാകുമ്പോ‍ഴും ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് സർവെ പ്രവചിക്കുന്നു .ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ നടത്തിയ സർവെയാണ് ബിജെപിയ്ക്ക് വിജയം പ്രവചിച്ചിരിക്കുന്നത്.ഒരു മാസമാണ് ഇന്ത്യാടുഡെ-ആക്സിസ് മൈ ഇന്ത്യ ഗുജറാത്തിൽ സർവെ നടത്തിയത്.

സംസ്ഥാനത്തെ 182 നിയമസഭാമണ്ഡലങ്ങളിൽ 115 മുതൽ 125 വരെ സീറ്റ് ബിജെപി നേടുമെന്നാണ് സർവെ പറയുന്നത്.കോൺഗ്രസിന് 57 മുതൽ 67 സീറ്റ് വരെ ലഭിക്കാം.2012ൽ കോൺഗ്രസിന് 60 സീറ്റാണ് ലഭിച്ചിരുന്നത്.ബിജെപി 48 ശതമാനം വോട്ടും കോൺഗ്രസ് 38 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.നിലിവില മുഖ്യമന്ത്രി വിജയ് രൂപാനി തന്നെ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നവർ 34 ശതമാനം ആണ്.19 ശതമാനം പേർ കോൺഗ്രസ് എംഎൽഎ ശക്തിസിംഗ് ഗോഹിലിനെ പിന്തുണയ്ക്കുന്നു.11 ശതമാനം പേർ കോൺഗ്രസ് നേതാവ് ഭരത് സിംഗ് സോളങ്കിമുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *