തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനം ഉണ്ടാകില്ല :എൻ സി പി

കായൽ കയ്യേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാൻ എൻ സി പി നീക്കം. ചൊവ്വാഴ്ച ചേരുന്ന എൻ സി പി സംസ്ഥാന സമിതി യോഗത്തിൽ രാജിക്കാര്യം ചർച്ച ചെയ്യില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ടി പി പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.ആരോപണങ്ങളിൽ തോമസ് ചാണ്ടിയുടെ പങ്കു തെളിഞ്ഞിട്ടില്ല. മന്ത്രിയുടെ കമ്പനിക്കെതിരെയാണ് ആരോപണമെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. ഒരു മാസം മുമ്പാണ് ഈ യോഗം നിശ്ചയിച്ചതെന്നും പീതാംബരൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. സംഘടനാപരമായ കാര്യങ്ങൾ ആണ് യോഗത്തിൽ ചർച്ച ചെയ്യുകയെന്നും പീതാംബരൻ മാസ്റ്റർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *