ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ഭൂചലനം; 135 മരണം

ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ നിരവിധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 135 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഇരു രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും. രണ്ട് രാജ്യങ്ങളില്‍ നിന്നുമായി 65 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഞായറാഴ്ചയാണ് അതിര്‍ത്തി നഗരമായ ഖസ്‌റേ ഷിരിനില്‍ പ്രകമ്പനമുണ്ടായത്. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയായ ഹാലബ്ജയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇറാനില്‍ നിന്നുള്ളവരാണ് മരിച്ചവരില്‍ 61 പേരും. ഭൂചലനമുണ്ടായെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങി.

കടകളും കെട്ടിടങ്ങളുമടക്കം തകര്‍ന്ന് വീഴുകയും വിവിധയിടങ്ങളിലെ ടെലിഫോണ്‍ ബന്ധങ്ങളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും വിച്ഛേദിക്കപ്പെടുകയും ചെയ്തു.

ഹാലബ്ജയിലെ ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഗല്‍ഫ് മേഖലയിലും അനുഭവപ്പെട്ടിരുന്നു. കുവൈത്തിലും വിവിധ അറബ് രാജ്യങ്ങളിലും അതിശക്തമായ ഭൂകമ്പമാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. ഇന്ന് ജപ്പാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *