തെ​ലു​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ന്ധ്രാ മു​ഖ്യ​മ​ന്ത്രി കോ​ടി​ക​ള്‍ ഒ​ഴു​ക്കു​ന്നു​വെ​ന്ന് വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ്

വി​ശാ​ഖ​പ​ട്ട​ണം: തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ന്‍. ച​ന്ദ്ര​ബാ​ബു നാ​യി​ഡു കോ​ടി​ക​ള്‍ ഒ​ഴു​ക്കു​ന്നു​വെ​ന്ന് വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ്. ച​ന്ദ്ര​ബാ​ബു നാ​യി​ഡു കോ​ണ്‍​ഗ്ര​സു​മാ​യി ചേ​ര്‍​ന്ന് കോ​ടി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ വി​ജ​യ സാ​യി റെ​ഡ്ഡി പ​റ​ഞ്ഞു. 1,200 കോ​ടി രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന​ത്. ഓ​രോ വോ​ട്ടി​നും 500 രൂ​പ വീ​ത​മാ​ണ് ആ​ന്ധ്ര ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ണം തെ​ലു​ങ്കാ​ന​യി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും, വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ര്‍ ന​ന്പ​ര്‍ ഉ​ള്‍​പ്പെ​ടെ ത​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും റെ​ഡ്ഡി പ​റ​ഞ്ഞു. രാ​ജേ​ഷ്, ശ്രീ​നു​വാ​സ​റാ​വു, ഗോ​പി, സു​ബ​റാ​വു എ​ന്നി​വ​രു​ടെ കൈ​യി​ലാ​ണ് പ​ണം ന​ല്‍​കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ച​ന്ദ്ര​ബാ​ബു കോ​ണ്‍​ഗ്ര​സി​ന് 5,000 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ര്‍​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ലും ച​ന്ദ്ര​ബാ​ബു നാ​യി​ഡു പ​ണം ഒ​ഴു​ക്കി​യി​രു​ന്നു. 500 കോ​ടി രൂ​പ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ അ​ദ്ദേ​ഹം മു​ട​ക്കി​യ​ത്. രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും 500 കോ​ടി രൂ​പ വീ​തം ച​ന്ദ്ര​ബാ​ബു നാ​യി​ഡു ചെ​ല​വ​ഴി​ക്കു​ന്നു​വെ​ന്നും റെ​ഡ്ഡി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *