മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി അപരാജിതരായി മുന്നേറുന്നു. വിക്കറേജ് റോഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വാറ്റ്ഫഡിനെതിരെ 2-1ന് സിറ്റി ജയം നേടി.
70 ശതമാനം പന്തടക്കവുമായി കളംനിറഞ്ഞ സിറ്റിക്കായി ലെറോയി സനെ(40-ാം മിനിറ്റ്) ആണ് ആദ്യം വലകുലുക്കിയത്. 51-ാം മിനിറ്റില്‍ റിയാദ് മഹ്റെസ് ലീഡുയര്‍ത്തി. 85-ാം മിനിറ്റില്‍ ഡൗകോറിന്റെ വകയായിരുന്നു വാറ്റ്ഫഡിന്റെ ഏക ഗോള്‍.
ജയത്തോടെ 15 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റുമായി സിറ്റി ലീഗിന്റെ തലപ്പത്ത് തുടരുന്നു.