പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രപതി ഭവന് കത്തയച്ചു. ചിത്രമുപയോഗിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണോയെന്ന് പരിശോധിക്കണമെന്നാണ് ഓഫിസ് ആവശ്യപ്പെട്ടത്.
രാഷ്ട്രപതിയുട ഓഫിസിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടരുതെന്നും കത്തിലുണ്ട്.
കോണ്‍ഗ്രസിന്റെ മറ്റു നേതാക്കള്‍ക്കൊപ്പം പ്രണബ് മുഖര്‍ജിയുടെയും ചിത്രവും പഞ്ചാബില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.

രാഷ്ട്രപതി കക്ഷി രാഷ്ട്രീയത്തിന് അതീതനാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പാലിക്കണമെന്നും ഓഫിസ് ആവശ്യപ്പെട്ടു.













