തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി

ആരാധനാലയങ്ങൾ നാളെ മുതൽ തുറക്കാനിരിക്കെ തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഗുരുവായൂർ ക്ഷേത്തിൽ ഇന്ന് ശുചീകരണ പ്രവർത്തികൾ നടത്തും. ഓൺലൈൻ ബുക്കിംഗിലൂടെയാണ് നാളെ മുതൽ ക്ഷേത്രത്തിൽ പ്രവേശനം. പള്ളികൾ തുറക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു കാണിച്ച് തൃശൂർ അതിരൂപത സർക്കുലർ പുറത്തിറക്കി.ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് വടക്കുംനാഥ ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കിയത്. നാളെ രാവിലെ 7 മണി മുതൽ 11.30 വരെ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും നടപ്പിലാക്കിയാവും ദർശന സൗകര്യം ഒരുക്കുക. ക്ഷേത്രത്തിനകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം പടിഞ്ഞാറേ നട വഴിയായിരിക്കും. നാലമ്പലത്തിനകത്ത് പ്രദക്ഷിണം വെക്കാൻ അനുവാദം ഉണ്ടാകില്ല. പ്രസാദ വിതരണവും തൽകാലത്തേക്ക് വേണ്ടെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനം.

ഓൺലൈൻ ബുക്കിംഗ് വഴിയാണ് ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനം. സോപാനത്തിനടുത്തേക്ക് പ്രവേശനമുണ്ടാകില്ല. കർശന നിയന്ത്രണങ്ങൾ തുടരും. ഇതിന്റെ ഭാഗമായി തൽക്കാലം അന്നദാനം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഗുരുവായൂർ ദേവസ്വം. ക്ഷേത്രവും പരിസരവും ഇന്ന് ശുചീകരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *