തൃപ്പൂണിത്തുറയിൽ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിക്ക് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ മര്‍ദ്ദനം

എറണാകുളം തൃപ്പൂണിത്തുറയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. സെയില്‍സ് ജീവനക്കാരി ആയ ഷിജിക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.

തൃപ്പൂണിത്തുറ സ്വദേശിയായ സതീശാണ് മര്‍ദ്ദിച്ചത്. ഹെല്‍മെറ്റ് കൊണ്ട് തലയിലും കയ്യിലും അടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഷിജിയുടെ കയ്യിലെ എല്ലിന് പൊട്ടലുണ്ടായിട്ടുണ്ട്. തയിലും പരിക്കുണ്ട്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം കേസെടുക്കുന്ന കാര്യത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചു. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവത്തില്‍ രാവിലെയാണ് എഫ്‌ഐആര്‍ ഇട്ടത്. ഇത് സംബന്ധിച്ച് പൊലീസിനോട് വിശദീകരണം തേടുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതിദേവി അറിയിച്ചു. ഫോണ്‍ വിളിച്ച് അറിയച്ചപ്പോള്‍ നേരിട്ടെത്തി പരാതി നല്‍കാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് മര്‍ദ്ദനമെന്ന് പൊലീസ് പറയുന്നു. കടയില്‍ ഓണ്‍ലൈന്‍ ഡെലിവറി സംബന്ധിച്ച കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന ഫോണിലേക്ക് സതീശന്‍ വിളിച്ചിരുന്നു. ഷിജിയാണ് ഫോണ്‍ എടുത്തത്. ഭാര്യയോട് സംസാരിക്കണം എന്ന സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കടയില്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഭാര്യയോട് താന്‍ കാര്യം പറയാം എന്ന് പറഞ്ഞു കൊണ്ട് ഷിജി ഫോണ്‍ വെച്ചു. എന്നാല്‍ ഇക്കാര്യം സഹപ്രവര്‍ത്തകയെ അറിയിക്കാന്‍ ഷിജി മറന്നു പോയി ഇതേ തുടര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് ഷിജിയുടെ പരാതി.
ഇയാള്‍ പറഞ്ഞ കാര്യം സഹപ്രവര്‍ത്തകയോട് പറയാന്‍ ഷിജി മറന്നുപോകുകയായിരുന്നു.ഇതിനെ തുടര്‍ന്ന് സതീശന്‍ കടയിലേക്ക് കയറിച്ചെന്ന് ഹെല്‍മെറ്റ് വെച്ച് അടിക്കുകയായിരുന്നുവെന്നും ഷിജി പരാതിയില്‍ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *