തുര്‍ക്കി തീരത്ത് അഭയാര്‍ഥിബോട്ട് മുങ്ങി 12 മരണം


തുര്‍ക്കി തീരത്ത് ബോട്ടുമുങ്ങി 12 അഭയാര്‍ഥികള്‍ മരിച്ചു. ഗ്രീസിലേക്ക് പോവുകയായിരുന്ന അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 25 പേരെ രക്ഷപ്പെടുത്തി.
വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ അയ്വാലിക് നഗരത്തില്‍നിന്ന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോവുകയായിരുന്നു ബോട്ടെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തുര്‍ക്കി തീരദേശസേനയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.


ബോട്ട് അപകടത്തില്‍പ്പെട്ട വിവരം അഭയാര്‍ഥികള്‍ തന്നെയാണ് സെല്‍ഫോണിലൂടെ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചത്. എന്നാല്‍, ഇവര്‍ഏതുരാജ്യത്തുനിന്നുള്ളവരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.




Sharing is Caring