തി​ങ്ക​ളാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യ്ക്കു സാ​ധ്യ​ത​; അഞ്ച് ജില്ലകളില്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

വ​രു​ന്ന തി​ങ്ക​ളാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്തു വ്യാ​പ​ക മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കോ അ​തി​തീ​വ്ര മ​ഴ​യ്ക്കോ സാ​ധ്യ​ത​യു​ണ്ട്.

വെ​ള്ളി​യാ​ഴ്ച കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച വ​യ​നാ​ട് ജി​ല്ല​യി​ലും അ​തി​തീ​വ്ര​മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ചു ജി​ല്ല​ക​ളി​ലും 24 മ​ണി​ക്കൂ​റി​ല്‍ 20 സെ​ന്‍റീ​മീ​റ്റ​റി​ല്‍​കൂ​ടു​ത​ല്‍ മ​ഴ പെ​യ്യു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ എ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​റു​മു​ത​ല്‍ 11 വ​രെ സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് പ്ര​വ​ചി​ച്ചി​ട്ടു​ള്ള​ത്.

ശ​നി​യാ​ഴ്ച വ​രെ തെ​ക്കു​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ല്‍, ല​ക്ഷ​ദ്വീ​പ പ്ര​ദേ​ശം കേ​ര​ള- ക​ര്‍​ണാ​ട​ക​തീ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച​വ​രെ മ​ധ്യ കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ലി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50വ​രെ കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്.

തി​ങ്ക​ളാ​ഴ്ച​വ​രെ വ​ട​ക്ക് അ​റ​ബി​ക്ക​ട​ല്‍, ഗു​ജ​റാ​ത്ത് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 വ​രെ കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *