ബസ്ചാര്‍ജ്ജ് വര്‍ദ്ധന ; ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ ; തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും


തിരുവനന്തപുരം: കോവിഡിന്റെ സാമ്ബത്തീക പ്രതിസന്ധിക്കും ഇന്ധനവില തുടര്‍ച്ചയായി കൂടുകയും ചെയ്യുന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിച്ചു കൊണ്ട് സംസ്ഥാനത്ത് ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നു. തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. കോവിഡ് കാലത്തെ ബസ്ചാര്‍ജ്ജ് വര്‍ദ്ധന സംബന്ധിച്ച റിപ്പോര്‍ട്ട് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് കൈമാറി.


വിവിധ തലങ്ങളില്‍ 30,40, 50 ശതമാനം എന്നിങ്ങനെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. മിനിമം ചാര്‍ജ്ജായ എട്ടു രൂപയ്ക്ക് സഞ്ചരിക്കാനുള്ള ദൂരം കുറയ്ക്കാനും നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്. വിവിധ യാത്രാ സൗജന്യങ്ങള്‍ സംബന്ധിച്ച കാര്യവും റിപ്പോര്‍ട്ടില്‍ ഉള്ളതായിട്ടാണ് വിവരം.
റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരിക്കുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി യോഗം വിളിച്ചു. യോഗത്തിന്റെ ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറും. ഇന്ന് തന്നെ അന്തിമ തീരുമാനം ഉണ്ടായേക്കും എന്നാണ് വിവരം. കോവിഡ് കാലത്ത് ആളെ കുറച്ച ഗതാഗതം നടത്തേണ്ടി വന്ന സാഹചര്യത്തില്‍ ബസ് ഉടമകളുടെ നഷ്ടം പരിഹരിക്കാന്‍ ബസ്ചാര്‍ജ്ജ് കൂട്ടി നല്‍കിയിയിരുന്നെങ്കിലും പിന്നീട് അത് കുറച്ചിരുന്നു.




Sharing is Caring