തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററില്‍ അണുബാധ. ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയാണ് കണ്ടെത്തിയത്. ഡയാലിസിസിന് ഫ്ളൂയിഡ് പമ്ബ് ചെയ്യുന്ന ആര് ഒ പ്ലാന്റില്‍നിന്നാണ് അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.
കഴിഞ്ഞയാഴ്ചയാണ് അണുബാധ കണ്ടെത്തിയത്. മുമ്ബ് മെഡിക്കല്‍ കോളേജിലെ മറ്റൊരു ഡയാലിസിസ് യൂണിറ്റില്‍ അഗ്നിബാധയുണ്ടായിരുന്നു. ആ സമയത്ത് അവിടെനിന്നുള്ള രോഗികളെ കൂടി ഈ യൂണിറ്റിലേക്ക് മാറ്റിയിരുന്നു.
ചില അണുബാധ രോഗങ്ങളുള്ള രോഗികളില്‍നിന്ന് ഡയാലിസിസ് യൂണിറ്റുകളിലേക്ക് അണുബാധയുണ്ടാകാറുണ്ട്. ഇത്തരത്തിലാകാം അണുബാധയുണ്ടായതെന്നാണ് നിഗമനം. പരിഹാര നടപടികള്‍ സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡയാലിസിസ് യൂണിറ്റിലെ ഉപകരണങ്ങളെല്ലാം മാറ്റി. അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ എത്തിച്ച് ഡയാലിസിസ് തുടരാനാണ് തീരുമാനം.