തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ എലി കടിച്ചു

തിരുവനന്തപുരം : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എലി ശല്യം രൂക്ഷമാകുന്നു.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ കാല്‍വിരലുകളിലാണ് എലിയുടെ കടിയേറ്റ് പരുക്ക് പറ്റിയിരിക്കുന്നത്. ഒരുതവണയല്ല രണ്ടു ദിവസം കടിച്ചിരുന്നു. ഒരാഴ്ച മുന്‍പ് പെരുവിരലില്‍ എലി കടിച്ചതിന്റെ ചികിത്സയ്ക്കിടെയാണ് ഇന്നലെ രാത്രി വീണ്ടും പെരുവിരലിലും ഒപ്പം ചെറുവിരലിലും എലി കടിച്ചിരിക്കുന്നത്. ഇങ്ങനെയായാല്‍ രോഗികള്‍ എങ്ങനെ ഇവിടെ ചികില്‍സയ്ക്കായി എത്തും.മെഡിക്കല്‍ കോളേജില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ എലി ശല്യം കൂടുന്നതും ഇങ്ങനെ രോഗികളെ കടിക്കുന്നതും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

അഞ്ചല്‍ കരുകോണ്‍ ഇരുവേലിക്കല്‍ രാജ് വിലാസത്തിന്‍ രാജേഷിനാണ് (27) എലിയുടെ കടിയില്‍ രണ്ട് തവണയായി പരുക്കേറ്റിരിക്കുന്നത്. ബൈക്ക് അപകടത്തില്‍ ഗുരുതര പരുക്കേറ്റ രാജേഷിനെ ഒന്നരമാസം മുന്‍പു പതിനഞ്ചാം വാര്‍ഡില്‍ പ്രവേശിപ്പിച്ചതാണ്.ഇയാളുടെ ഇടതുകാലില്‍ പൊട്ടല്‍ ഉണ്ടായിരുന്നതിനാല്‍ ഇരുമ്ബ് പ്ലേറ്റ് ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഈ കാലിലെ പെരുവിരലിലാണ് ഒരാഴ്ച മുന്‍പു കടിയേറ്റത്.മരവിച്ചിരിക്കുന്ന കാലില്‍ കടിയേറ്റതു രാജേഷ് അറിഞ്ഞില്ല. പിന്നീട് അമ്മ ലതിക വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരുക്കില്‍ മരുന്നു പുരട്ടുകയും കുത്തിവയ്‌പ്പെടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ കാലിലെ ഇരുമ്ബ് പ്ലേറ്റ് മാറ്റി പ്ലാസ്റ്റര്‍ ഇട്ടു. ഇന്നലെ രാത്രിയാണു രണ്ടു വിരലുകളിലും വീണ്ടും എലി കടിച്ചത്. രാവിലെ ലതിക വീണ്ടും ഡോക്ടര്‍മാരെ കണ്ടു. പരിശോധിച്ച അവര്‍ രാജേഷിനു കുത്തിവയ്‌പ്പെടുത്തുവെന്നു ലതിക പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *