തിരുവനന്തപുരം: നവകേരളാ നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള നിര്‍മ്മാണത്തിനായി വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തും. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ മേല്‍നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപദേശക സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാകും. സമിതിയില്‍ പ്രതിപക്ഷ നേതാവും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും അ്ംഗങ്ങളാകും. റവന്യൂ, ജലവിഭവം, ഗതാഗതം, തുറമുഖ മന്ത്രിമാരും സമിതിയില്‍ അംഗങ്ങളായിരിക്കും. വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ ഉപദേശക സമിതിയില്‍ ഉണ്ടാകും. ടികെഎ നായര്‍, എംഎ യൂസഫലി, മുരളി തുമ്മാരകുടി തുടങ്ങിയവര്‍ അംഗങ്ങളാകും. ഉപദേശക സമിതി ഈ മാസം 22ന് ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരം: കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പീഡനത്തെ ലഘൂകരിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ ആകില്ല. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കേണ്ട അമ്മ നേതൃത്വം രംഗം വഷളാക്കുന്നു. മാപ്പ് പറയേണ്ടത് ഡബ്ല്യൂസിസിയിലെ നടിമാര്‍ അല്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഡബ്ല്യൂസിസിക്ക് എതിരായ സൈബര്‍ ആക്രമങ്ങളെ സിദ്ദിഖ് ന്യായീകരിച്ചത് തെറ്റാണ്. ഡബ്ല്യൂസിസിക്കെതിരായ സൈബര്‍ ആക്രമണം അന്വേഷിക്കുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *