നിലപാടില്‍ ഉറച്ച് ജഗദീഷ്; മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്; ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണ്

തിരുവനന്തപുരം: ഡബ്ല്യുസിസിയുമായുള്ള പ്രശ്‌നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടില്‍ ഉറച്ച് ജഗദീഷ്. അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്ന് ജഗദീഷ് പറഞ്ഞു.

ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് ഇന്നലെ പരസ്യമായി തള്ളിയിരുന്നു. അടിയന്തരമായി ജനറല്‍ ബോഡി കൂടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നാണ് സിദ്ദിഖ് പറഞ്ഞത്. അടുത്ത ജനറല്‍ ബോഡി വരുന്ന ജൂണിലാണ്. ജഗദീഷ് അമ്മയുടെ ഖജാന്‍ജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. അമ്മയുടെ നിലപാട് താന്‍ പറഞ്ഞതാണെന്നും മോഹന്‍ലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് താനിത് പറയുന്നതെന്നും സിദ്ദിഖ് പറഞ്ഞു. ജഗദീഷിന്റെ വാര്‍ത്താ കുറിപ്പ് കണ്ടിട്ടില്ല. എന്താണ് അതില്‍ പറഞ്ഞതെന്ന് അറിയില്ല. താന്‍ നടത്തിയത് അമ്മയുടെ ഔദ്യോഗിക വാര്‍ത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *