തിങ്കളാഴ്ച്ച 10 .15 ന് മുമ്പ് ഫോണ്‍ കോടതിയ്ക്ക് കൈമാറണം; ഉപഹര്‍ജ്ജിയില്‍ കോടതിയുടെ ഉത്തരവ്

പ്രോസിക്യൂഷന്‍ ഉപഹര്‍ജ്ജിയില്‍ ഉത്തരവുമായി ഹൈക്കോടതി. തിങ്കളാഴ്ച്ച 10.15 ന് മുമ്പ് ഫോണ്‍ കോടതിയ്ക്ക് കൈമാറണമെന്ന് ഉത്തരവിട്ടു.ഫോണ്‍ ചൊവ്വാഴ്ച്ച ഹാജരാക്കാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. നിലവില്‍ ഫോണുകള്‍ മുംബൈയിലാണുള്ളത്.
ദിലീപും മറ്റ് പ്രതികളും ഇന്ന് തന്നെ ഫോണ്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട കോടതി. സ്വയം പരിശോധനയ്ക്ക് കൊടുത്ത നടപടി ശരിയല്ലെന്നും നിരീക്ഷിച്ചു.

അതേസമയം കേരള സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളില്‍ ഫോണ്‍ കൊടുക്കാന്‍ തനിക്ക് വിശ്വാസമില്ലെന്നായിരുന്നു ദിലീപിന്റെ വാദമുഖം.

ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹര്‍ജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.

ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഫോണുകള്‍ ഫോറന്‍സിക് ടെസ്റ്റിന് കൈമാറിയിരിക്കുകയാണെന്നും ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നുമാണ് ദിലീപിന്റെ നിലപാട്. എന്നാല്‍ ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനയ്ക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *