താര സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യും


കൊച്ചി:താര സംഘടനയായ ‘അമ്മ’യുടെ ഭരണഘടന ഭേദഗതി ചെയ്യും. സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി സെല്‍ രൂപീകരിക്കും. കുറഞ്ഞത് നാലു സ്ത്രീകളെ എങ്കിലും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തും. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകള്‍ക്ക് നല്‍കുമെന്നും ഭേദഗതിയില്‍ പറയുന്നു. പുതിയ ഭരണഘടന ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.


സിനിമാ രംഗത്തെ സ്ത്രീകള്‍ക്കായി ആഭ്യന്തരപരാതി സെല്‍ വേണമെന്ന ആവശ്യം കുറച്ചുനാളുകളായി ഉയര്‍ന്നുവന്നിരുന്നതാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനയില്‍ സംവിധാനമില്ലെന്ന് ചൂണ്ടിക്കാട്ടി വുമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂസിസി) രംഗത്ത് വന്നിരുന്നു.




Sharing is Caring