ഇതു വരെ സിനിമയിലെത്തിയില്ലെങ്കിലും മലയാളി കൗതുകത്തോടെ ഉറ്റു നോക്കുന്ന വ്യക്തിയാണ് പ്രണവ് മോഹൻലാൽ.പ്രണവിന്‍റെ സിനിമാ അരങ്ങേറ്റം ഉടൻ നടക്കും.ഇതിനിടെയാണ് സോഷ്യൽ മീഡിയ ഒരു പഴയ അഭിമുഖം പൊടി തട്ടിയെടുക്കുന്നത്.
പ്രണവിനെ കല്ല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് ഒരു താരം പറയുന്ന അഭിമുഖമാണത്.ബാലതാരമായി സിനിമയിലെത്തിയ ശാലിൻ സോയയാണ് കക്ഷി.എൽസമ്മ എന്ന ആൺകുട്ടി,മല്ലു സിംഗ്,വിശുദ്ധൻ തുടങ്ങിയ സിനിമകളിലൂടെയാണ് ശാലിൻ ശ്രദ്ധിക്കപ്പെട്ടത്. 

കുറേ കാലം മുമ്പ് നൽകിയ അഭിമുഖത്തിലാണ് ശാലിൻ ഇങ്ങിനെ ഒരു ആഗ്രഹം മുന്നോട്ടു വച്ചത്.പ്രണവ് സിനിമയിലെത്തുന്ന സാഹചര്യത്തിൽ ഇരുവരും സിനിമയിൽ ഒന്നിക്കുമോ ശാലിന്‍റെ ആഗ്രഹം പൂവണിയുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.













