താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മിൽ കൂട്ടിയിടിച്ചു

വൈത്തിരി: താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു.​ ഏതാനും യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന്​ ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇന്ന് രാവിലെ 8.45നാണ്​ സംഭവം. അഞ്ചാം വളവിനും ആറാം വളവിനും ഇടയിലാണ് അപകടം നടന്നത്​.

ബത്തേരിയില്‍ നിന്ന്​ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസും കോഴിക്കോട്ടു നിന്ന്​ ബത്തേരിക്ക് പോവുകയായിരുന്ന പോയിന്‍റ ടു പോയിന്‍റ്​ ബസുമാണ് കൂട്ടിയിടിച്ചത്. താമരശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തുണ്ട്.

ഒരു ലോറിയെ മറികടന്നെത്തിയ പോയിന്‍റ ടു പോയിന്‍റ് ബസ്​ ടൗണ്‍ ടു ടൗണ്‍ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ചരക്കു ലോറി കേടായതിനാല്‍ ഇന്ന് രാവിലെ ഏഴാം വളവിനടുത്ത്​ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *