തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ . അധ്യാപകരെ സ്ഥലംമാറ്റും. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
യൂണിവേഴ്സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസ് കടത്തിയതിൽ അധ്യാപകരുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിഖിലയുടെ ആത്മഹത്യാശ്രമത്തിന് ശേഷം നൽകിയ നിർദ്ദേശങ്ങൾ കോളേജില്‍ നടപ്പായില്ല. വിദ്യാർത്ഥികളെ നിർബന്ധിച്ച് സമരങ്ങൾക്കിറക്കാന്‍ അനുവദിക്കില്ല. കോളേജില്‍ സംഘടനാ പ്രവർത്തനങ്ങൾക്ക് പരിധി ഏര്‍പ്പെടുത്താന്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.














