പൂണെയില്‍ ട്രക്കിലേക്ക് ​കാര്‍ ഇടിച്ച്‌​ കയറി ഒമ്ബത്​ മരണം

പൂണെ:പൂണെയില്‍ ട്രക്കിലേക്ക്​കാര്‍ ഇടിച്ച്‌​ കയറി ഒമ്ബത്​ മരണം. ശനിയാഴ്​ച പുലര്‍ച്ചെ പൂണെ-സോളാപൂര്‍ ഹൈവേയിലായിരുന്നു അപകടം. പൂണെയില്‍ നിന്ന്​ 20 കിലോ മീറ്റര്‍ അകലെ കദംവാക്​ വാസ്​തിയിലാണ്​ അപകടമുണ്ടായത്​.

രാജ്​ഗ്രാഹില്‍ നിന്ന്​ യുവാതിലേക്ക്​ തിരികെ വരുന്നവരാണ്​ സോലാപൂരിന്​ സമീപം അപകടത്തില്‍പ്പെട്ടത്​. ട്രക്കിലേക്ക്​ കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു. 19 മുതല്‍ 23 വയസ്​ വരെ പ്രായമുള്ളവരാണ്​ അപകടത്തില്‍ മരിച്ചത്​. മൃതദേഹങ്ങള്‍ പോസ്​​റ്റ്​മാര്‍ട്ടത്തിന്​ ശേഷം ബന്ധുക്കള്‍ക്ക്​ വിട്ടുനല്‍കുമെന്ന്​ അധികൃതര്‍ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *