ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമസംഭവങ്ങളെത്തുടര്‍ന്ന് സമാധാന അന്തരീക്ഷത്തിനായി സിപിഐ(എം)-ബിജെപി നേതാക്കള്‍ യോഗം ചേരും. ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ രാവിലെ പത്ത് മണിക്ക് ഗസ്റ്റ് ഹൗസില്‍ വെച്ച് ചര്‍ച്ച നടത്തും.
ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയിലെ നിര്‍ദ്ദേശപ്രകാരമാണ് ഇന്നത്തെ ഉഭയകക്ഷിയോഗം. സംസ്ഥാനത്തെ ആര്‍എസ്എസ്-ബിജെപി നേതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

സിപിഐ(എം) സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, എംഎല്‍എ ഒ രാജഗോപാല്‍, ആര്‍എസ്എസ് നേതാവ് പി ഗോപാലന്‍ കുട്ടി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ആഗസ്റ്റ് ആറിന് സര്‍വ്വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.












