‘പീഡനമെന്നത് നിങ്ങള്‍ക്ക് തമാശയാണോ?’; നടിയെ അധിക്ഷേപിച്ച പി സി ജോര്‍ജിനെതിരെ ഭാഗ്യലക്ഷ്മി


ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോയെന്ന് ഭാഗ്യലക്ഷ്മി എംഎല്‍എയോട് ചോദിച്ചു.


അവര്‍ ഒരു നടി ആയതുകൊണ്ടാണോ? താങ്കളുടെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ?


അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ?

പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അപ്പോള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ?

തന്റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.



Sharing is Caring