ധ്രുവങ്കള്‍ 16 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം കാര്‍ത്തിക് നരേന്‍ സംവിധാനംചെയ്യുന്ന ‘നരകാസുരനി’ല്‍ ഇന്ദ്രജിത്തും. ഇന്ദ്രജിത്തിനെ കൂടാതെ അരവിന്ദ് സ്വാമി, സന്ദീപ് കിഷന്‍ എന്നിവരടങ്ങുന്നതാണ് നായകനിര.
സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കും. ‘തോറ്റുപോയ ഒരു പിശാചിന്റെ കഥ’ എന്ന ടാഗ്ലൈനിലെത്തുന്ന ചിത്രം സസ്പെന്‍സ് ഡ്രാമ ഗണത്തില്‍പ്പെട്ടതായിരിക്കും. റഹ്മാനെ നായകനാക്കി ഇരുപത്തിരണ്ടുകാരനായ കാര്‍ത്തിക് ഒരുക്കിയ ധ്രുവങ്കള്‍ 16 ജനപ്രീതിയോടൊപ്പം നിരൂപകശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ഗൌതം മേനോന്റെ നിര്‍മാണക്കമ്പനിയായ ഒന്‍ട്രാക എന്റര്‍ടെയ്ന്‍മെന്റാണ് നരകാസുരന്‍ നിര്‍മിക്കുന്നത്. ഡി16ലെ അണിയറപ്രവര്‍ത്തകര്‍ ഏറെക്കുറെ പുതിയ ചിത്രത്തിലും സഹകരിക്കുമെന്ന് അറിയുന്നു.














