രാജസ്ഥാനില്‍ മന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ട് പി.എ മരിച്ചു


രാജസ്ഥാനിലെ ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി ബാബുലാല്‍ വര്‍മയുടെ കാര്‍ അപകടത്തില്‍പ്പെട്ട് മന്ത്രിയുടെ പി.എ മരണപ്പെട്ടു. മോത്തിലാല്‍ ആണ് മരിച്ചത്. അപകടത്തില്‍ മന്ത്രിക്ക് പരുക്കേറ്റിട്ടുണ്ട്. വര്‍മയുടെ ഇന്നോവ കാര്‍ പോത്തിനെ ഇടിച്ചാണ് അപകടത്തില്‍പ്പെട്ടത്.


തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ദേശീയപാത 76ല്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റ മന്ത്രിയെയും അദ്ദേഹത്തിന്റെ പേഴ്‌സണല്‍സ്റ്റാഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വച്ചാണ് മോത്തിലാല്‍ മരിച്ചത്.




Sharing is Caring