തമിഴ്നാട് സ്വദേശി കൃഷ്ണമൂര്‍ത്തി വീണ്ടും അമേരി​ക്കന്‍ ജനപ്രതി​ധി​നി ​സഭയി​ലേക്ക്

ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി രാജകൃഷ്ണമൂര്‍ത്തി യുഎസ് ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്. നാല്‍പത്തിയേഴുകാരനായ കൃഷ്ണമൂര്‍ത്തി ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ പ്രസ്റ്റണ്‍ നെല്‍സണെയാണ് പരാജയപ്പെടുത്തിയത്.

ഡല്‍ഹിയിലാണ് കൃഷ്ണമൂര്‍ത്തി ജനിച്ചത്. മാതാപിതാക്കള്‍ തമിഴ്നാട് സ്വദേശികളാണ്. അതേസമയം ഇന്ത്യന്‍ വംശജരായ അമി ബേര കാലിഫോര്‍ണിയയില്‍ നിന്ന് അഞ്ചാം തവണയും, റാവു ഖന്ന കാലിഫോര്‍ണിയയില്‍ നിന്ന് മൂന്നാം തവണയും ജനവിധി തേടുന്നുണ്ട്. കൂടാതെ വാഷിംഗ്ടണില്‍ നിന്ന് പ്രമീള ജയപാലന്‍ മൂന്നാം തവണയും, അരിസോണയില്‍ നിന്ന് ഡോ ഹിരല്‍ ത്രിപനേനിയും മത്സരിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *