തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു


തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. മരിച്ചത് നാം തമിഴര്‍ കക്ഷി(എന്‍ ടി കെ) നേതാവാണ്.കൊല്ലപ്പെട്ടത് ബാലസുബ്രഹ്മണ്യം ആണ്. ഇദ്ദേഹം എന്‍ ടി കെ മധുര നോര്‍ത്ത് സെക്രട്ടറി ആണ്. പ്രഭാത നടത്തിനിടെയായിരുന്നു കൊലപാതകം.


പോലീസ് സ്റ്റേഷന് അരികില്‍ വച്ച്‌ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണം നടത്തിയ സംഘത്തില്‍ എത്ര പേരാണ് ഉള്ളതെന്ന കാര്യം വ്യക്തമല്ല. പോലീസ് സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ്.




Sharing is Caring