തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന വിദേശമദ്യം പിടിച്ചു


ആര്യനാട്:തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് കാറില്‍ കടത്തിക്കൊണ്ടുവന്ന വിദേശ മദ്യം ആര്യനാട് എക്സൈസ് പിടികൂടി. അഞ്ചുപേര്‍ക്കെതിരേ കേസെടുത്തു.വെള്ളനാട് ചാങ്ങ രാജേന്ദ്രന്‍ (48), കിച്ചു(23), വിനോദ്(39), ഷൈജു(39), അനില്‍കുമാര്‍(44) എന്നിവര്‍ക്കെതിരേയാണ് കേസ്. ഇന്നലെ രാവിലെ ആര്യനാട് എക്സൈസ് കാട്ടാക്കട പബ്ലിക് മാര്‍ക്കറ്റിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.പോള്‍സന്‍,പ്രിവന്റീവ് ഓഫീസര്‍ മോനിരാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ഗൗതമന്‍, കെ.എസ്.ഷിന്‍രാജ്, സുജിത്ത്, നിധിന്‍, എസ്.ജുനൈദാബീവി തുടങ്ങിയവര്‍ റെയിഡില്‍ പങ്കെടുത്തു. പ്രതികള്‍ തമിഴ്നാട്ടില്‍ നിന്ന് വന്നതിനാല്‍ ഇവരെ ഹോം ക്വാറന്റൈനിലാക്കി.




Sharing is Caring