കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിതം സിനിമയാകുന്നു


ഒളിമ്ബിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിതയായ കര്‍ണ്ണം മല്ലേശ്വരിയുടെ ജീവിതകഥ സിനിമയാകുന്നു. 2000 സിഡ്നി ഒളിമ്ബിക്സില്‍ ഭാരോദ്വഹനത്തിന് വെങ്കല മെഡല്‍ നേടിയ കര്‍ണ്ണം മല്ലേശ്വരി ഈയിനത്തില്‍ ഒളിമ്ബിക് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ വനിതയായിരുന്നു.


കോനാവെങ്കട്ട് തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന കര്‍ണ്ണം മല്ലേശ്വരിയുടെ ബയോപിക് തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് ഒരുക്കുന്നത്. സഞ്ജനാ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കര്‍ണ്ണം മല്ലേശ്വരിയുടെ വേഷം അവതരിപ്പിക്കുന്നതാരായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.കഴിഞ്ഞ ദിവസം കര്‍ണ്ണം മല്ലേശ്വരിയുടെ ജന്മദിനത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തത്.




Sharing is Caring