തന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ വിദ്യാബാലന്‍ നായികയാകണമെന്ന് സണ്ണി ലിയോണ്‍


തന്റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രത്തില്‍ വിദ്യാബാലന്‍ നായികയാകണമെന്ന് സണ്ണി ലിയോണ്‍. അനുരാഗ് കശ്യപ് സണ്ണി ദ് പാര്‍ട്ട്ലി ക്ലൗഡി എന്ന പേരില്‍ സണ്ണി ലിയോണിന്റെ ജീവിതം സിനിമയാക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു താരം.
കനേഡിയന്‍ സംവിധായകന്‍ മുമ്ബ് സണ്ണി ലിയോണിന്റെ ജീവിതകഥ സിനിമയാക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച താരം അനുരാഗ് കശ്യപിന്റെ ചിത്രത്തോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വിദ്യാബാലന്‍ നേരത്തെ സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ഡേര്‍ട്ടി പിക്ച്ചറിലും നായികയായിരുന്നു.




Sharing is Caring