തകര്‍ന്ന വീട്ടില്‍ നാലുദിവസമായി കഴിഞ്ഞ കുടുംബത്തെ സൈന്യം സുരക്ഷിത സ്ഥലത്തേക്ക് മാറ്റി


ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നാലാം ദിവസം നാല് പേരെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്നിലെ തകര്‍ന്ന വീട്ടില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.


പകുതി തകര്‍ന്ന വീട്ടില്‍ ഒറ്റപ്പെട്ട് പോയവരെയാണ് സൈന്യത്തിന്റെ തിരച്ചിലില്‍ രക്ഷപ്പെടുത്തിയത്. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു. ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്ന് പോയ വീട്ടില്‍ നാല് ദിവസമായി കഴിയുകയായിരുന്നു കുടുംബം.




Sharing is Caring