ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു


ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഐപിഎല്‍ ലോകമെന്പാടുമുള്ള ട്വന്‍റി-20 ലീഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞത്.


35 വയസുകാരനായ ബ്രാവോ 2004-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 164 ഏകദിനങ്ങളിലും 40 ടെസ്റ്റിലും 66 ട്വന്‍റി-20യിലും വിന്‍ഡീസിനായി കളിച്ചു. 2016-ല്‍ പാക്കിസ്ഥാനെതിരേയാണ് ഒടുവില്‍ അന്താരാഷ്ട്ര മത്സരം കളിച്ചത്.


ഏകദിനത്തില്‍ 199 വിക്കറ്റുകളും 2,960 റണ്‍സും ബ്രാവോ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 2,200 റണ്‍സും 86 വിക്കറ്റുകളും സന്പാദ്യമായുണ്ട്. ഐപിഎല്‍, ബിഗ്ബാഷ് ലീഗ് തുടങ്ങി നിരവധി ട്വന്‍റി-20 ലീഗുകളില്‍ മിന്നും താരമാണ് ബ്രാവോ. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടിയാണ് കളിക്കുന്നത്.



Sharing is Caring