ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെതിരായ അതിക്രമ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് 11 എഎപി എംഎല്‍എമാര്‍ക്കും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ ഫെബ്രുവരി 19-നു മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എഎപി എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണു കേസ്. പരസ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എത്തിയശേഷമുണ്ടായ വാക്കേറ്റതിനിടെ മര്‍ദിച്ചെന്നായിരുന്നു പരാതി. അന്‍ഷു പ്രകാശിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് 1300 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കേജരിവാള്‍, മനീഷ് സിസോദിയ, 11 എഎപി എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.













