ചാന്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ബി മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെ ഇറങ്ങിയ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയ്ക്ക് ഇന്റര്‍ മിലാനെതിരേ തകര്‍പ്പന്‍ വിജയം.
എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അവര്‍ മിലാനെ പരാജയപ്പെടുത്തി. 32-ാം മിനിറ്റില്‍ റഫീഞ്ഞയും 82-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുമാണ് ബാഴ്സയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്.

ജയത്തോടെ ഗ്രൂപ്പില്‍ ബാഴ്സ ഒന്നാം സ്ഥാനത്തെത്തി. മൂന്നു മത്സരങ്ങളും ജയിച്ച ബാഴ്സയ്ക്ക് ഒന്‍പതു പോയിന്റുള്ളപ്പോള്‍ ഇന്റര്‍ മിലാന് ആറു പോയിന്റാണുള്ളത്.













