ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ സൗജന്യമാക്കണം; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ബിജെപിയുടെ കത്ത്


ഡിജിറ്റല്‍ ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കും തിരുവനന്തപുരം റീജ്യണല്‍ ഡയറക്ടര്‍ക്കും കത്ത് നല്‍കി. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത് സാധാരണക്കാരെ ഡിജിറ്റില്‍ ഇടപാടുകളില്‍നിന്ന് അകറ്റുമെന്ന് രമേശ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ട് ഇടപാടുകള്‍ കുറച്ചു കൊണ്ടുവരികയെന്ന മഹത്തായ ലക്ഷ്യം അട്ടിമറിക്കപ്പെടാന്‍ ഇത് ഇടയാക്കും. ഇതിന് റിസര്‍വ് ബാങ്ക് തന്നെ കൂട്ടു നില്‍ക്കുക എന്നത് വിരോധാഭാസമാണ്. അതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കണമെന്നും സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള പരിധി എടുത്തുകളയണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.




Sharing is Caring