ഡല്‍ഹിയില്‍ വാതകചോര്‍ച്ച; 110 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


ഡല്‍ഹിയില്‍ വാതക ചോര്‍ച്ച മൂലം 110 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലുള്ള റാണി ഝാന്‍സി സര്‍വോദയ കന്യ വിദ്യാലയ സ്‌കൂളിലെ 110 വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാതക ചോര്‍ച്ച മൂലം വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.


റെയില്‍വേ കോളനിക്ക് സമീപമാണ് സ്‌കൂള്‍. വാതക ചോര്‍ച്ച എങ്ങനെയാണ് സംഭവിച്ചതെന്ന് ഇതു വരെ അറിവായിട്ടില്ല. ഈ വിദ്യാലയത്തിനു സമീപമുള്ള മറ്റു സ്‌കൂളൂകളില്‍ നിന്നും മുന്‍കരുതല്‍ എന്ന നിലയില്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.




Sharing is Caring