ട്രംപിന്റെ സഊദി സന്ദര്‍ശനം ഈ മാസം 23 ന്


അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഈ മാസം 23 ന് സഊദി അറേബ്യ സന്ദര്‍ശിക്കും. ഇറാനെതിരെ ശക്തമായ നീക്കങ്ങളുമായിട്ടായിരിക്കും സന്ദര്‍ശനം. കൂടാതെ, ഐഎസിനെതിരായ യുദ്ധവും മേഖലയില്‍ ഇറാന്‍ വിരുദ്ധ ചേരി രൂപപ്പെടുത്തലും മധ്യേഷ്യന്‍ സമാധാനവുമായിരിക്കും സന്ദര്‍ശനത്തന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


പ്രസിഡന്റ് പദവിയിലെത്തിയ ശേഷം ട്രംപ് നടത്തുന്ന ആദ്യ വിദേശ പര്യടനമാണ് സഊദിയിലേത്. കൂട്ടത്തില്‍ ഇസ്രാഈലും സന്ദര്‍ശിക്കുന്നുണ്ട്.


റോമില്‍ പോപ്പ് ഫ്രാന്‍സിസിനേയും സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ലോകത്തെ പ്രധാനമതനേതാക്കന്മാരെ സന്ദര്‍ശിച്ച് പൊതു ശത്രുക്കള്‍ക്കെതിരേ അണി നിരത്തലാണ് സന്ദര്‍ശന ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.

ഈ മാസം അവസാനത്തോടെ ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ, ജി 7 ഉച്ചകോടിക്കുള്ള യാത്രയുടെ മുന്നോടിയായാണ് സഊദിയടക്കം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്.



Sharing is Caring