ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 48 കാരന് വെടിയേറ്റു മരിച്ചു. സോണിയ വിഹാറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ജോഗീന്ദര്‍ സിങ് ആണ് മരിച്ചത്. ഗ്യാസ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ജോഗീന്ദറിനു നേരെ ഓഫീസിനു സമീപം വെച്ച് അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പൊലിസ് സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് ഡി.എസ്.പി ദേവേന്ദ്ര ആര്യ പ്രതികരിച്ചു.













