ട്വന്റി 20ക്ക് പിന്നാലെ ഏകദിനത്തിലും പാക്കിസ്ഥാന് ജയം


വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 111 റണ്‍സിനാണ് പാക് പട വിജയം കണ്ടത്.


സ്‌കോര്‍ ചുരുക്കത്തില്‍: പാക്കിസ്ഥാന്‍ 49 ഓവറില്‍ 9 വിക്കറ്റിന് 284. വിന്‍ഡീസ് 38.4 ഓവറില്‍ 175ന് ഓള്‍ ഔട്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 120 റണ്‍സെടുത്ത ബാബര്‍ അസമിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്‍ 54ഉം സര്‍ഫ്രാസ് അഹമ്മദ് 35ഉം റണ്‍സെടുത്തു. വിന്‍ഡീസിന് വേണ്ടി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.


മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. 46 റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സ് ടോപ്‌സ്‌കോറര്‍. സുനില്‍ നരേന്‍ 23ഉം ചാള്‍സ് 20ഉം റണ്‍സെടുത്തു. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് നവാസ് നാലും ഹസ്സന്‍ അലി മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.



Sharing is Caring