ട്രംപിന് മുന്നറിയിപ്പുമായി ബൈഡൻ

വാഷിഗ്ഡണ്‍: കൊവിഡ് 19 സാമ്ബത്തിക സഹായ ബില്ലില്‍ ട്രംപ് ഇനിയും ഒപ്പുവച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ബില്ലില്‍ ട്രംപ് ഒപ്പുവയ്ക്കാത്തതിനാല്‍ അമേരിക്കയില്‍ 10 മില്യണ്‍ ആളുകള്‍ക്കാണ് തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നത്. അടുത്ത കുറച്ച്‌ ദിവസത്തിനകം സര്‍ക്കാരിന്റെ ആനുകൂല്യങ്ങളുടെ കാലാവധി തീരും. ഇത് ജനങ്ങള്‍ക്കും രാജ്യത്തിനും സര്‍ക്കാരിനും വളരെ ദോഷകരമായി ബാധിക്കുമെന്നും ജോ കുറിപ്പിലൂടെ അറിയിച്ചു.

ട്രംപ് വൈറ്റ് ഹൗസ് വിടാന ദിവസങ്ങള്‍ മാത്രം ബാക്കി നല്‍ക്കുമ്ബോഴാണ് 900 മില്യണ്‍ ഡോളറിന്റെ ബില്ല് പാസാക്കാന്‍ ട്രംപ് ഒപ്പിടാതെ നഷ്ടപ്പെടുത്തുന്നത്.കൊവിഡ് കാരണം ജനങ്ങള്‍ നേരിടുന്ന കടുത്ത സാമ്ബത്തിക ആഘാതത്തില്‍ നിന്നും രക്ഷപെടുത്താന്‍ സഭ പാസാക്കിയ ബില്ലാണ് ട്രംപ് പാസാക്കാന്‍ തയാറാകാത്തത്.

അതേസമയം ജനങ്ങള്‍ക്ക് നല്‍കാന്‍ അനുവദിച്ച 600 ഡോളര്‍ എന്ന തുക 2000 ഡോളറോ 4000 ഡോളറോ ആക്കി മാറ്റാന്‍ ട്രംപ് ആവശ്വപ്പെട്ടതായും എങ്കില്‍ മാത്രമേ ബില്ല് ഒപ്പിടു എന്നും വൈറ്റ് ഹൗസ് ട്വിറ്ററിലൂടെ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *