ട്രംപിന്റെ സത്യപ്രതിജ്ഞ; സുരക്ഷ കര്‍ശനമാക്കി അമേരിക്ക


നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് അമേരിക്കയിലെങ്ങും സുരക്ഷ കര്‍ശനമാക്കാന്‍ നടപടി. രാജ്യത്തെ എല്ലാ സുരക്ഷാവിഭാഗങ്ങള്‍ക്കും നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.


ട്രംപ് അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന ചടങ്ങുകളിലടക്കം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒബാമ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.


അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ജനുവരി 20ന് അധികാരമേല്‍ക്കും.



Sharing is Caring