ട്രംപിനെ അഭിനന്ദിച്ച് മോദി

അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഭാരത –യു.എസ് ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഭാരതവുമായുള്ള സഹകരണം ട്രംപ് സ്പഷ്ടമാക്കിയതിനെ വിലമതിക്കുന്നതായും മോദി ട്വിറ്ററിൽ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *