പഴയ 500/1000 രൂപ എങ്ങനെ മാറ്റിവാങ്ങാം…………..


രാജ്യത്ത് മരവിപ്പിക്കപ്പെട്ട 500,1000 രൂപയുടെ നോട്ടുകള്‍ ബാങ്കു വഴി മാറ്റി വാങ്ങാന്‍ നാളെ മുതല്‍ അവസരം ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക്. മറ്റ് ഇടപാടുകളെ ബാധിക്കാത്ത തരത്തില്‍ പണം മാറ്റിവാങ്ങാന്‍ മാത്രമായി പ്രത്യേക കൗണ്ടര്‍ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
അക്കൗണ്ടില്ലാത്ത ശാഖകളെയും പണം മാറ്റിവാങ്ങാനായി സമീപിക്കാം. ഇതിനായി പ്രത്യേകം ഫോമില്‍ പേര്, നോട്ടിന്‍റെ ഡിനോമിനേഷന്‍ എന്നിവ ഉള്‍പ്പെടെ നല്‍കണം. ഇതോടൊപ്പം നിങ്ങളുടെ യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖയും ഒരു പകര്‍പ്പും ആവശ്യമാണ്. ആദ്യ ഘട്ടത്തില്‍ ഒരാള്‍ക്ക് 4000 രൂപ വരെ മാറ്റിയെടുക്കാം. അതേസമയം, അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് ഇത്തരം നിയന്ത്രണങ്ങളില്ല.




Sharing is Caring