ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലീഗ് എന്നിവക്ക് ഐ.സി.സി അംഗീകാരം


ഒമ്പത് ടീം കളിക്കുന്ന ടെസ്റ്റ് ലീഗിനും 13 ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലീഗിനും ഐ.സി.സി തത്വത്തില്‍ അംഗീകാരം നല്‍കി. വെള്ളിയാഴ്ച ന്യൂസിലന്‍ഡില്‍ നടന്ന ഐ.സി.സി യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് അംഗീകാരം നല്‍കാന്‍ ഐ.സി.സി തയ്യാറായത്. 2019 ലോകകപ്പിനു ശേഷമാണ് ടെസ്റ്റ് ലീഗ് ആരംഭിക്കുന്നത്.


ടെസ്റ്റ് പദവിയുള്ള ഒമ്പതു രാജ്യങ്ങള്‍ പങ്കെടുക്കുന്ന രീതിയില്‍ 2019-ല്‍ ചാമ്പ്യന്‍ഷിപ്പ് നടത്താനാണ് പദ്ധതി. ട്വന്റി20-യുടെ കാലത്ത് ടെസ്റ്റിലേക്ക് കാണികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് നടത്താനുള്ള ആലോചന വര്‍ഷങ്ങളായി നടക്കുന്നുണ്ട്.




Sharing is Caring