ഗുജറാത്തില്‍ പട്ടേല്‍ വിഭാഗങ്ങളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി പണി തുടങ്ങി

ഗുജറാത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള പട്ടേല്‍ വിഭാഗങ്ങളെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി സര്‍ക്കാര്‍ പണി തുടങ്ങി. നിലവില്‍ വലിയ അകല്‍ച്ചിയില്‍ നില്‍ക്കുന്ന പട്ടേല്‍ സമുദായക്കാരെ അനുനയിപ്പിക്കാനായി അവരുടെ കേസുകളെല്ലാം എഴുതി തള്ളാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പട്ടേല്‍ സമുദായത്തില്‍പ്പെട്ട ആളുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത 109 കേസുകള്‍ നിലവില്‍ പിന്‍വലിച്ചുകഴിഞ്ഞെന്നും 136 കേസുകള്‍ അടുത്തയാഴ്ചയോടെ പിന്‍വലിക്കുമെന്നും ഉപമുഖ്യമന്ത്രി നിഥിന്‍ പട്ടേല്‍ നിഥിന്‍ പട്ടേല്‍ വ്യക്തമാക്കി.

ഗുജറാത്തിലെ സംവരണ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേലിനെതിരായും ദേശീയ പതാകയെ അപമാനിച്ചുവെന്ന് കാണിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് കേസ് ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. അത്ര ഗൗരവമല്ലാത്ത കേസുകളാണ് പട്ടേല്‍ സമുദായക്കാര്‍ക്കെതിരെ ഉള്ളതെന്നാണ് ബിജെപി വാദം.
2015 ആഗസ്റ്റില്‍ പട്ടേല്‍വിഭാഗക്കാര്‍ക്ക് സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭം അക്രമാസക്തമാകുകയും വിവിധ ഭാഗങ്ങളിലായി 12 ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. പൊലീസ് ലാത്തിച്ചാര്‍ച്ചില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയുമായിരുന്നു ബിജെപി സര്‍ക്കാര്‍ ചെയ്തത്.

അടുത്തിടെ നടന്ന പ്രാദേശിക ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ശക്തമായ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് തെരെഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബിജെപി മുന്നിട്ടിറങ്ങിയത്. ഗുജ്‌റാത്തിലെ ദലിത് സംഘടനകളുടെ ബിജെപിക്കെതിരെയുള്ള പ്രക്ഷോപങ്ങളും പാര്‍ട്ടിക്ക് കടുത്ത തലവേദനയായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് വന്‍ സ്വീകരണമാണ് കിട്ടിയത്. 2015 ലെ ഗുജറാത്ത് ലോക്കല്‍ബോഡി തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായിരുന്നു ബി.ജെ.പിക്ക് നേരിടേണ്ടിവന്നത്. പട്ടേല്‍സമുദായത്തിന് സ്വാധീനമുള്ള മിക്ക ഇടങ്ങളിലും കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *