ദുബായ് : ടി20 ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു നെതര്‍ലന്‍ഡ്‌സ്. സെമിയില്‍ അയര്‍ലന്‍ഡിനെ 21 റണ്‍സിനാണു തോല്‍പ്പിച്ചത്. ദുബായില്‍ നടന്ന പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡിന് സ്കോര്‍ മറികടക്കാന്‍ സാധിച്ചില്ല. 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ സാധിച്ചൊള്ളു. യാന്‍ ടെന്‍ഡൊഷാറ്റെ (25 പന്തില്‍ 43),ബെന്‍ കൂപ്പര്‍ (37), വാന്‍ ഡെര്‍ മെര്‍വ് (16 പന്തില്‍ 25) എന്നിവര്‍ നെ തര്‍ലന്‍ഡ്‌സിനെ മികച്ച സ്‌കോറിലേക്ക് എത്താന്‍ സാഹയിച്ചു. 29 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിങ്ങാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.












