ഡിജിപി ടി.പി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കി. പോലീസ് ആസ്ഥാനത്തെ എഐജി ഗോപാല്‍ കൃഷ്ണന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2006 ല്‍ ഗോപാല്‍ കൃഷ്ണന്‍ മനുഷ്യാവകാശ കമ്മിഷനില്‍ ഡിവൈ. എസ്.പിയായിരുന്നപ്പോള്‍ അവിടെ ഐജി ആയിരുന്ന സെന്‍കുമാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയും തനിക്കെതിരെ വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തുവെന്നായിരുന്നു പരാതി.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ സെന്‍കുമാറിനെ കെ.എസ്.ആര്‍.ടി.സി. എം.ഡി.യാക്കിയപ്പോള്‍ ഇതിനെതിേര ഗോപാല്‍ കൃഷ്ണന്‍ പരാതി നല്‍കി. 2012ല്‍ സെന്‍കുമാറിനെ പ്രോസിക്യട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതിനുശേഷം വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ പോലീസ് മേധാവി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ മാറ്റിയിരുന്നു.














